കാബൂള്‍ : അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ സിഖ് ഗുരുദ്വാരയില്‍ ആക്രമണം നടത്തിയതിനു പിന്നില്‍ മലയാളി ഐഎസ് ഭീകരന്. അമഖ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അഫ്ഗാന് ഓണ്‍ലൈന്‍ ന്യൂസ് സര്‍വീസായ ഖാമാ പ്രസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
കണ്ണൂര്‍ വളപട്ടണം സ്വദേശിയായ അബു ഖാലിദ് അല്‍ ഹിന്ദി എന്ന അബ്ദുള്‍ ഖയുമാണ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് റിപ്പോട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇയാളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഐഎസ് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അബ്ദുള്‍ ഖയൂം ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ 2017ല്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഇവര്‍ സിറിയയില്‍ ആണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ കണ്ടെത്തിയത്.
EXCLUSIVE: #Kabul gurdwara attacker was IS recruit from Kerala. Breaking this story with my colleague Jeemon Jacob https://t.co/5AebcLdFou via @indiatoday #AfghanistanGurudwaraAttack #Afghanistan
— Sandeep (@SandeepUnnithan) March 27, 2020