Daily General Knowledge - 19

1. രണ്ടാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ് - കാലശോകൻ (BC 383 വൈശാലി)

2. രണ്ടാം കർണ്ണാട്ടിക് യുദ്ധം (1748-54) അവസാനിക്കാൻ കാരണമായ സന്ധി - പോണ്ടിച്ചേരി സന്ധി (1754)

3. പുരാതന കില നിർമ്മിക്കാൻ ആരംഭിച്ച മുഗൾ ചക്രവർത്തി - ഹുമയൂൺ (പൂർത്തിയാക്കിയത് ഷേർഷാ)

4. ഒന്നാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം - 1767-1769

5. തറൈൻ സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് - ഹരിയാന

6. വർദ്ധന രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ് - ഹർഷവർദ്ധനൻ

7. മാർബിളിന്റെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് - താജ്മഹൽ

8. മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ് - അശോകൻ (BC 250 പാടലീപുത്രം)

9. ദശാംശ സമ്പ്രദായം, പൂജ്യം എന്നിവ കണ്ടുപിടിച്ച കാലഘട്ടം - ഗുപ്തകാലഘട്ടം

10. ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തിയത്\മുഗൾ സാമ്രാജ്യ സ്ഥാപകൻ - ബാബർ

11. ബാബറിനെ ഡൽഹിയിലേക്ക് ക്ഷണിച്ച ലോദി രാജാവ് - ദൗലത്ത് ഖാൻ ലോദി

12. മൗര്യന്മാരുടെ തലസ്ഥാനം - പാടലീപുത്രം

13. അക്ബർ സ്ഥാപിച്ച മതം - ദിൻ-ഇലാഹി (തൗഹീദ്-ഇ-ഇലാഹി)

14. പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത് - ബീബി കാ മക്ബറ

15. ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി - മാർക്കോപോളോ