Daily General Knowledge - 15

1. ഒരു ഗോളത്തിൻറെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് മുന്നോട്ട് പോകാൻ ആ വസ്തുവിന് വേണ്ട കുറഞ്ഞ പ്രവേഗം - പാലായന പ്രവേഗം

2. പ്രകാശത്തെക്കുറിച്ചുള്ള പഠനം - ഒപ്റ്റിക്സ്

3. ബേരിയം, കോപ്പർ, ഓക്സിജൻ എന്നിവയുടെ ക്രിട്ടിക്കൽ താപനില - 35 K

4. സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത് - യുറേനിയം 235

5. DC യെ AC ആക്കി മാറ്റുന്ന ഉപകരണം - ഇൻവെർട്ടർ

6. മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെടുന്നത് - തോമസ് ആൽവാ എഡിസൺ

7. സെൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി - ലിഥിയം അയോൺ ബാറ്ററി

8. ശനിയുടെ വലയങ്ങൾ കണ്ടുപിടിച്ചത് - ഗലീലിയോ ഗലീലി

9. ചൊവ്വയിൽ ജീവൻറെ അംശം തേടി അമേരിക്ക അയച്ച പേടകം - ക്യൂരിയോസിറ്റി (2011 വിക്ഷേപിച്ചു, 2012 ഇൽ ഇറങ്ങി)

10. മാതൃഗ്രഹത്തിൻറെ ഭ്രമണത്തിൻറെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം - ട്രൈറ്റൻ

11. ദോലന ചലനത്തിന് ഉദാഹരണം - ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം

12. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വർണ്ണം - വെള്ള

13. ശബ്ദത്തിന് സാധാരണ താപനിലയിൽ വായുവിലുള്ള വേഗത - 340 മീ\സെക്കൻറ്

14. ഒരു കിലോഗ്രാം പദാർത്ഥത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്താനാവശ്യമായ താപം - വിശിഷ്ട താപധാരിത (Specific Heat Capacity)

15. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം - ബുധൻ