Daily General Knowledge - 13

1. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിര അധ്യക്ഷൻ: - ഡോ. രാജേന്ദ്ര പ്രസാദ് (1946 ഡിസംബർ 11 മുതൽ)

2. ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - കെ എം മുൻഷി

3. അടിയന്തിരാവസ്ഥ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ - അനുച്ഛേദം 20, 21

4. ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ: - ക്യാബിനറ്റ് മിഷൻ (1946)

5. ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന - അമേരിക്ക (USA)

6. ഭരണഘടനാ നിർമ്മാണ സഭയിൽ മലബാർ പ്രതിനിധികളുടെ എണ്ണം: - 9

7. ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന മുദ്ര - റഗ്ഗ് മാർക്ക്

8. ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിൻ പ്രതിനിധികളുടെ എണ്ണം: - 1 (പനമ്പള്ളി ഗോവിന്ദ മേനോൻ)

9. ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം - ആന്ധ്ര (1953 ഒക്ടോബർ 1 )

10. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം - അനുച്ഛേദം 30

11. ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം: - അമേരിക്ക

12. ഗവർണ്ണർ പദവി, പബ്ലിക് സർവ്വീസ് കമ്മീഷൻ, ഫെഡറൽ കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935

13. ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏതു കേസിലാണ് - കേശവാനന്ദ ഭാരതി കേസ് (1973)

14. ഭരണഘടനയുടെ ഒന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് - യൂണിയനും ഭൂപ്രദേശവും (ആർട്ടിക്കിൾ 1 - 4)

15. മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത് - പാർലമെന്റിന്