Daily General Knowledge - 11

1. ജഡത്വം ഏത് ചലനനിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു - ഒന്നാം ചലനനിയമം

2. ഫിലമെൻറ് ലാമ്പിൽ നിറയ്ക്കുന്ന വാതകം - ആർഗോൺ

3. ടെലിഫോൺ കേബിളിൽ കൂടി വാർത്താവിനിമയം സാധ്യമാക്കുന്ന സംവിധാനം - ഫാക്സ്

4. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം - ബുധൻ

5. ശബ്ദത്തിന് ജലത്തിൽ ഉള്ള വേഗത - 1453 മീ\സെക്കൻറ്

6. വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം - കാർബൺ ഡേറ്റിങ്

7. വാൽ നക്ഷത്രത്തിൻറെ ശിരസിലിറങ്ങി പഠനം നടത്തിയ ദൗത്യം - റോസറ്റ (2014 ഇൽ ഫിലേ ആണ് ഇറങ്ങിയ മൊഡ്യൂൾ)

8. അന്തരീക്ഷമുള്ള ഏക ഉപഗ്രഹം - ടൈറ്റൻ

9. ആന, തിമിംഗലം എന്നിവ ഉണ്ടാക്കുന്നതും, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറപ്പെടുന്നതുമായ തരംഗങ്ങൾ - ഇൻഫ്രാ സോണിക്

10. ശബ്ദത്തിൻറെ ആവൃത്തിയുടെ യൂണിറ്റ് - ഹെർട്സ് (Hz)

11. റോമാക്കാരുടെ സന്ദേശ വാഹകൻറെ പേര് നൽകപ്പെട്ട ഗ്രഹം - ബുധൻ (മെർക്കുറി)

12. ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്ന കിരണങ്ങൾ - അൾട്രാവയലറ്റ്

13. ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം - ആവൃത്തി

14. ദൂരേക്ക് എറിയുന്ന കല്ലിന്റെ ചലനം - വക്രരേഖാ ചലനം

15. ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോട്ടോപ് - കൊബാൾട്ട് 60