Daily General Knowledge - 09

1. ജലത്തിൻറെ സാന്ദ്രത - 1000 Kg/m³

2. ഇൻറർനാഷനൽ അറ്റോമിക് എനർജി ഏജൻസി (IAEA) ആസ്ഥാനം - വിയന്ന, ഓസ്ട്രിയ

3. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം - ഡോ എ ആർ മേനോൻ

4. ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിൻറെ ചരിവ് - 23.5 ഡിഗ്രി

5. താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായി ഇല്ലാതാകുന്ന പ്രതിഭാസം - അതിചാലകത (Super Conductivity)

6. ഇരുമ്പാണി മെർക്കുറിയിൽ പൊങ്ങിക്കിടക്കാൻ കാരണം - ഇരുമ്പിന് മെർകുറിയേക്കാൾ സാന്ദ്രത കുറവായത് കൊണ്ട്

7. പ്രകാശത്തിൻറെ വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്ക്കരിച്ചത് - ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ

8. മനുഷ്യൻറെ ശ്രവണപരിധി - 20Hz മുതൽ 20,000Hz വരെ

9. ചൊവ്വ പ്രതലത്തിൽ സഞ്ചരിച്ച ആദ്യ റോബോട്ട് - സൊജേർണർ

10. ഒരു ഗ്ലാസ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ ഗ്ലാസിന് ലഭിക്കുന്ന ചാർജ് - പോസിറ്റീവ് ചാർജ്

11. സൂര്യനിലും നക്ഷത്രങ്ങളിലും ദ്രവ്യം കാണപ്പെടുന്ന അവസ്ഥ - പ്ലാസ്മ

12. സൂര്യൻറെ ഉപരിതല താപനില - 5500 ഡിഗ്രി C

13. ഊർജ്ജത്തിൻറെ CGS യൂണിറ്റ് - എർഗ് (1 ജൂൾ =10^7 എർഗ്)

14. പ്രകാശത്തിൻറെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത് - ക്രിസ്റ്റിൻ ഹൈജൻസ്

15. ശബ്ദത്തിൻറെ ഉച്ചതയുടെ (Loudness) യൂണിറ്റ് - ഡെസിബെൽ (db)