Kerala PSC - LDC 2020 [Practice Questions - 37]

1. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഏത്

✅ വൈറ്റമിൻ - കെ

2. രക്തബാങ്കുകളിൽ സൂക്ഷിക്കുന്ന രക്തം കട്ടപിടിക്കുന്നത് തടയാനുപയോഗിക്കുന്ന രാസ വസ്തുവേത്

✅ സോഡിയം സിട്രേറ്റ്

3. ഇൻസുലിൻ ഹോർമോണിന്റെ അളവ് കുറഞ്ഞു രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് വർധിക്കുന്ന രോഗാവസ്ഥ ഏത്

✅ ഡയബറ്റിസ് മെല്ലിറ്റസ് (പ്രമേഹം)

4. ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന വാസോ പ്രസിൻ (മൂത്ര വിരുദ്ധ ഹോർമോൺ - എ.ഡി.എച്ച്) ഹോർമോണിന്റെ അഭാവത്തിൽ ധാരാളമായി മൂത്രം പോകുന്ന രോഗാവസ്ഥ ഏത്

✅ ഡയബറ്റിസ് ഇൻസിപിഡസ് (അരോചക പ്രമേഹം)

5. നിശാന്ധത (മാലക്കണ്ണ്), സിറോഫ്താൽമിയ എന്നീ രോഗങ്ങൾക്ക് കാരണം ഏത് വിറ്റാമിൻടെ അഭാവമാണ്

✅ വൈറ്റമിൻ - എ

6. വൈറ്റമിൻ -ബി 1 -ന്ടെ (തയാമിൻ) കുറവ് മൂലം ഉണ്ടാകുന്ന രോഗമേത്

✅ ബെറിബെറി

7. വ്യവസായ വത്കരണത്തിന്ടെ ഭാഗമായുണ്ടായ മെർക്കുറി (രസം) മലിനീകരണത്തിന്റെ ഫലമായുള്ള രോഗമേത്

✅ മീനമാതാ രോഗം

8. ഘനലോഹമായ കാഡ്മിയത്തിന്ടെ മലിനീകരണ ഫലമായുള്ള രോഗമേത്

✅ ഇതായ്-ഇതായ് രോഗം

9. വൈറ്റമിൻ ഡി യുടെ കുറവ് മൂലം കുട്ടികൾക്ക് ഉണ്ടാകുന്ന രോഗം

✅ കണ

10. ഏതിൽ അടങ്ങിയിട്ടുള്ള പ്രധാന പഞ്ചസാരയാണ് ഫ്രക്ടോസ്

✅ തേൻ