Kerala PSC - LDC 2020 [Practice Questions - 32]

1. കോൺഗ്രസ് പ്രെസിഡന്റായ ഏക മലയാളിയാര്

✅ സി.ശങ്കരൻനായർ

2. ഏത് സമ്മേളനത്തിലാണ് ശങ്കരൻനായർ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്

✅ 1897 -ലെ ലാഹോർ സമ്മേളനം

3. കോൺഗ്രസ് പൂർണ സ്വരാജ് പ്രഖ്യാപനം നടത്തിയത് ഏത് സമ്മേളനത്തിലാണ്

✅ 1929-ലെ ലാഹോർ സമ്മേളനം

4. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു

✅ ജവാഹർലാൽ നെഹ്റു

5. സാമ്പത്തികവും സാമൂഹികവുമായ ആസൂത്രണം ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ്

✅ കൺകറൻറ് ലിസ്റ്റ്

6. ഹറോഡ് - ഡോമർ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സരപദ്ധതിയേത്

✅ ഒന്നാം പദ്ധതി

7. 'ഗരീബി ഹഡാവോ' (ദാരിദ്ര്യം തുടച്ച് നീക്കു) എന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യമായിരുന്നു

✅ അഞ്ചാം പദ്ധതി

8. അന്തരീക്ഷ മർദ്ദം അളക്കാനുള്ള ഉപകരണം ഏത്

✅ ബാരോമീറ്റർ

9. എല്ലാ നിറങ്ങളും ആഗിരണം ചെയ്യുന്ന പ്രതലം ഏത് നിറത്തിൽ കാണപ്പെടും

✅ കറുപ്പ്

10. വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കാനുള്ള ഉപകരണമേത്

✅ അമ്മീറ്റർ