Kerala PSC - LDC 2020 [Practice Questions - 33]

1. വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന ദർപ്പണമേത്

✅ കോൺകേവ് ദർപ്പണം

2. ദിവസത്തിന്റെ ഏത് സമയത്താണ് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നത്

✅ സൂര്യോദയത്തിന് തൊട്ടുമുൻപ്

3. അന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന സാങ്കൽപ്പിക രേഖ ഏത്

✅ കാർമൻ രേഖ

4. എന്തിന്റെ അളവാണ് ഡോബ്സൺ യൂണിറ്റിൽ രേഖപ്പെടുത്തുന്നത്

✅ ഓസോൺ

5. ഗാർഹികാവശ്യത്തിനുള്ള വൈദ്യുതി അളക്കാനുള്ള ഏകകം ഏത്

✅ കിലോവാട്ട് അവർ

6. വൈദ്യുതനിലയങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോൾടേജ് എത്ര

✅ 11 കെ.വി.

7. ഏറ്റവും കൂടുതൽ താപ ചാലക ശേഷിയുള്ള ദ്രാവകമേത്

✅ മെർക്കുറി

8. ജെറ്റ് എൻജിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വം എന്ത്

✅ ന്യൂട്ടന്റെ മൂന്നാം ചലന നിയമം

9. പ്രതിധ്വനി ഉണ്ടാകാൻ ശബ്ദത്തിന്റെ ഉറവിടവും പ്രതിഫലിക്കുന്ന പ്രതലവും തമ്മിൽ ഉണ്ടാവേണ്ട ഏറ്റവും കുറഞ്ഞ അകലമെത്ര

✅ 17 മീറ്റർ

10. 'ഇലക്ട്രോണിക്സിലെ അത്ഭുത ശിശു' എന്ന് വിളിക്കപ്പെടുന്നതെന്ത്

✅ ട്രാൻസിസ്റ്റർ