Daily General Knowledge - 04

1. കേരളത്തിലെ ആദ്യ ഖാദി വില്ലേജ് - ബാലുശ്ശേരി, കോഴിക്കോട്

2. കോർപ്പറേഷനുകൾ - 6

3. കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത് - കണ്ണാടി, പാലക്കാട്

4. വനപ്രദേശം കൂടിയ ജില്ല - ഇടുക്കി

5. വയനാട് കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവൽ - വിഷകന്യക

6. മാഹി ഏത് കേന്ദ്രഭരണ പ്രദേശത്തിൻറെ ഭാഗമാണ് - പുതുച്ചേരി

7. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഗ്രന്ഥശാല - പി കെ മെമ്മോറിയൽ ഗ്രന്ഥശാല (അമ്പലപ്പുഴ)

8. കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി - കബനി

9. ബ്രിട്ടീഷ് ഭരണക്കാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം - കോഴിക്കോട്

10. കേരളത്തിലെ പ്രമുഖ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതി ചെയ്യുന്നത് - കൃഷ്ണപുരം കൊട്ടാരം, കായംകുളം

11. കേരളത്തിൽ ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപം ഉള്ള പ്രദേശം - തണ്ണീർമുക്കം, വൈക്കം, വാടനാപ്പള്ളി, കൊടുങ്ങല്ലൂർ, പാലക്കാട്, കണ്ണൂർ

12. പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - ആറന്മുള, പത്തനംതിട്ട

13. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല - കാസർഗോഡ് (12)

14. ലോക്സഭാ സംവരണ മണ്ഡലങ്ങൾ - 2 (ആലത്തൂർ, മാവേലിക്കര)

15. കൊക്കക്കോള വിരുദ്ധ സമരത്തിലൂടെ ലോക ശ്രദ്ധ നേടിയ പഞ്ചായത്ത് - പെരുമാട്ടി ഗ്രാമപഞ്ചായത്ത് (പ്ലാച്ചിമട)