Daily General Knowledge - 02

1. പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ്: - ബ്രിട്ടൻ

2. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി - 1978 ലെ 44 ആം ഭേദഗതി

3. ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിൻ പ്രതിനിധികളുടെ എണ്ണം: - 1 (പനമ്പള്ളി ഗോവിന്ദ മേനോൻ)

4. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം: - 207 (9 വനിതകൾ)

5. മിലിട്ടറി, അക്കാദമിക് ഒഴിച്ചുള്ള പദവി നാമങ്ങൾ നിരോധിക്കുന്ന അനുച്ഛേദം - അനുച്ഛേദം 18

6. ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി സത്യാഗ്രഹം അനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി - പോറ്റി ശ്രീരാമലു

7. ഇന്ത്യൻ പൗരത്വ നിയമം പാർലമെൻറ് പാസാക്കിയ വർഷം - 1955 ഇൽ

8. ഭരണഘടനാ നിർമ്മാണസഭ ദേശീയ പതാകയെ അംഗീകരിച്ചത് - 1947 ജൂലൈ 22

9. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ: - ബി എൻ റാവു

10. ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ ആമുഖത്തിൻറെ ആശയം കടം കൊണ്ടിരിക്കുന്നത് - യു എസ് എ

11. ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ ദിവസം: - 1946 ഡിസംബർ 6

12. സർക്കാർ ജോലികളിൽ അവസരസമത്വം നൽകുന്ന അനുച്ഛേദം - അനുച്ഛേദം 16

13. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം: - 1946 ഡിസംബർ 9

14. സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ ചെയർമാൻ - ഫസൽ അലി (സർദാർ കെ എം പണിക്കർ, എച്ച് എൻ ഖുസ്രു)

15. നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ് - സർദാർ വല്ലഭായ് പട്ടേൽ