സാമ്പത്തിക ശാസ്ത്രം

🤹‍♂ അടുത്തിടെ വിനിമയത്തിൽ നിന്നും പിൻവലിച്ച ഇന്ത്യൻ കറൻസികൾ? - 500 രൂപ,1000 രൂപ

🤹‍♂ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്? - 2016 നവംബർ 8-ന്

🤹‍♂ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നത്? - 2016 നവംബർ 9 മുതൽ

🤹‍♂ നോട്ട്  അസാധുവാക്കൽ തീരുമാനത്തിന് പ്രധാനമന്ത്രിക്ക് പ്രേരണയേകിയ സാമ്പത്തിക വിദഗ്ദൻ? - അനിൽ ബോകിൽ

🤹‍♂ അർത്ഥക്രാന്തി സൻസ്ഥാൻ എന്ന സാമ്പത്തിക ഉപദേശകസമിതിയുടെ  സ്ഥാപകനാര്? - അനിൽ ബോകിൽ

🤹‍♂ എ.ടി.എമ്മുകളിൽ ജനത്തിരക്കു പരിഗണിച്ച് എ.ടി.എം. റീകാലിബ്രേറ്റ് ചെയ്യാനായി RBI നിയമിച്ച സമിതിയുടെ തലവൻ? - എസ്.എസ്. മുന്ദ്ര (2016 നവംബർ 14)

🤹‍♂ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന 5 സംസ്ഥാന മുഖ്യമന്തിമാരെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ രൂപീകരിച്ച സബ് കമ്മിറ്റിയുടെ തലവൻ? - എൻ. ചന്ദ്രബാബു നായിഡു

🤹‍♂ പതിയ 2000 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം? - മംഗൾയാൻ

🤹‍♂ പതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം? - ചെങ്കോട്ട

🤹‍♂അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിലവിൽ വിനിമയത്തിലുള്ള ഏറ്റവും മൂല്യമേറിയ കറൻസി? - 2000 രൂപ

🤹‍♂ പതിയ 2000 രൂപ നോട്ടിൽ ഒപ്പുവച്ച റിസർവ്വ് ബാങ്ക്  ഗവർണർ? - ഉർജിത് പട്ടേൽ

🤹‍♂ 2000 രൂപ നോട്ട് പുറത്തിറക്കിയപ്പോൾ ഉള്ള ധനകാര്യമന്ത്രി? - അരുൺ ജയ്റ്റ്ലി

🤹‍♂ കേന്ദ്ര സർക്കാർ നോട്ട്  പിൻവലിക്കുന്നതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം  പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? - ഛത്തീസ്ഗഡ്

🤹‍♂ ഗരാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് കറൻസിരഹിത ഇടപാടുകളെക്കുറിച്ച് അവബോധം നൽകാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ടി.വി.ചാനൽ? - Digishala

🤹‍♂ കറൻസിരഹിത ഇടപാടുകൾക്ക്  ജനങ്ങളെ സഹായിക്കാനുള്ള ടോൾഫ്രീ നമ്പർ? - 14444

🤹‍♂ ദക്ഷിണേന്ത്യയിലെ ആ കറൻസി രഹിത ഗ്രാമം? - ഇബ്രാഹിവൂർ (തെലങ്കാന)

🤹‍♂ ഇന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം- അകോദര (ഗുജറാത്ത്)

🤹‍♂ ഇന്ത്യയിൽ  എത്ര പ്രാവശ്യം ഡിമൊറൈറ്റസേഷൻ നടത്തിയിട്ടുണ്ട്? - പ്രാവശ്യം (1946,1978,2016)

🤹‍♂ ഇന്ത്യയിൽ ആദ്യമായി നോട്ടുകൾ പിൻവലിച്ച വർഷം? - 1946

🤹‍♂1946-ൽ പിൻവലിച്ച നോട്ടുകൾ? - 1000, 10000

🤹‍♂ 1000, 5000, 10,000 എന്നീ നോട്ടുകൾ പുനരാരംഭിച്ച വർഷം? - 1954

🤹‍♂ കേന്ദ്ര സർക്കാർ 1978-ൽ പിൻവലിച്ച നോട്ടുകൾ? - 1000,500,10000

🤹‍♂ 1978-ൽ നോട്ടുകൾ പിൻവലിച്ചപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രി? - മൊറാർജി ദേശായി (ജനതാ പാർട്ടി)

🤹‍♂ 1978 ൽ നോട്ടുകൾ പിൻവലിച്ചപ്പോഴത്തെ ധനകാര്യമന്ത്രി? - എച്ച്.എം.പട്ടേൽ

🤹‍♂ ഏത് വർഷം വരെയുള്ള നോട്ടുകളാണ് 2016 ജൂൺ 30 ന് പിൻവലിച്ചത്? - 2005

🤹‍♂ പതിയ 2000 രൂപ നോട്ടുകൾ ആദ്യമായി ഡിസൈൻ ചെയ്തതും അച്ചടിച്ചതും എവിടെ? - ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രേൺ ലിമിറ്റഡ് (BRBNMPL) ന്റെ മൈസൂർ പ്രസിൽ