ഡെയിലി കറൻറ് അഫയേഴ്‌സ് - 20 Dec 2019

 • അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ രണ്ട് ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരം - കുൽദീപ് യാദവ് 
 • മേഘാലയയുടെ പുതിയ ഗവർണ്ണർ - R.N.Ravi (അധികച്ചുമതല)
 • 2019 ഡിസംബറിൽ Bharat Vandana Park ന്ടെ തറക്കല്ലിട്ടത് - അമിത്ഷാ (ന്യൂഡൽഹി)
 •  ഇന്ത്യയിലെ ആദ്യ Waste Exchange Programme നിലവിൽ വന്ന നഗരം - ചെന്നൈ 
 • United World Wrestling (UWW) യുടെ Junior Freestyle Wrestler of the Year  ആയി തിരഞ്ഞെടുക്കപ്പെട്ടത് - ദീപക് പുനിയ 
 • Antarctic Ice Marathon പൂർത്തിയാക്കുന്ന ഏറ്റവും  കൂടിയ വ്യക്തി - Roy Jorgen Svenningsen (കാനഡ, 84 വയസ്സ്)
 • പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ടൂൺബർഗിന്റെ ജീവിതം ആസ്പദമാക്കിയ പുസ്തകം - നിങ്ങൾ കൊല്ലുന്ന ഞങ്ങളുടെ ഭൂമി (രചന - ബിജീഷ്‌ ബാലകൃഷ്ണൻ)
 • 2019 നവംബറിൽ തെലങ്കാനയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് പ്രതീകാത്മകമായി നൽകിയ പേര് - ദിശ 
 • ശരീരഭാഗങ്ങൾ കീറി മുറിയ്ക്കാതെ പോസ്റ്റ് മോർട്ടം നടത്തുന്ന Virtual Autopsy സംവിധാനം നിലവിൽ വരുന്നത് - AIIMS (ഡൽഹി)
 • 2019 ഡിസംബറിൽ, Sergei Yesenin International അവാർഡിന് അർഹയായത് - Dr.Megha Pansare 
 • 103-ആം ഭേദഗതി പ്രകാരം 10 ശതമാനം സംവരണം കേരളത്തിൽ നടപ്പാക്കുന്നതിന് സംവരണേതര വിഭാഗങ്ങളിലെ  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങൾ ശുപാർശ ചെയ്യാനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ - കെ.ശശിധരൻ നായർ