Kerala PSC - LDC 2020 [Practice Questions - 12]

1. പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരള ഹൈ കോടതി നിരോധിച്ചത് ഏത് അനുച്ഛേദപ്രകാരമാണ്

✅അനുച്ഛേദം 21

2. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്

✅നാം ഭാരതത്തിലെ ജനങ്ങൾ (We the people of India)

3. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം:

✅1946 ഡിസംബർ 9

4. ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി

✅ഓപ്പറേഷൻ പോളോ (1948)

5. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിര അധ്യക്ഷൻ:

✅ഡോ. രാജേന്ദ്ര പ്രസാദ് (1946 ഡിസംബർ 11 മുതൽ)

6. ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ ആമുഖത്തിൻറെ ആശയം കടം കൊണ്ടിരിക്കുന്നത്

✅യു എസ് എ

7. എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്?

✅5 രീതിയിൽ

8. ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മിക്കാനുള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ:

✅വേവൽ പ്ലാൻ (1945)

9. സർക്കാർ ജോലികളിൽ അവസരസമത്വം നൽകുന്ന അനുച്ഛേദം

✅അനുച്ഛേദം 16

10. ഭരണഘടന നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്ന അനുച്ഛേദങ്ങളുടെ (ആർട്ടിക്കിൾ) എണ്ണം

✅395 (8 പട്ടിക (ഷെഡ്യൂൾ), 22 ഭാഗം (പാർട്ട്))